India

മനോഹർ പരീക്കർക്ക് കണ്ണീരോടെ വിട

പനജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ഭൗതിക ദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രിയനേതാവിനെ ഒരു നോക്കു കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരുമടക്കമുള്ള പ്രമുഖർ പരീക്കർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

പനാജിയിലെ കലാ അക്കാദമിയിലാണ് ഭൗതികദേഹം പൊതുദർശനത്തിനു വെച്ചത്.പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ . ടെക്സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരും ഗവർണർ മൃദുല സിൻഹയും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. പനാജിയിലെ മിരാമർ ബീച്ചിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംസ്കാരം നടന്നത്.

923 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close