കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക്) കോട്ടയം ഫെസ്റ്റ് 2019 മൂന്നാം വാർഷിക ആഘോഷത്തിന്റെ ഫ്ളയര്‍ പ്രകാശനം ചൊയ്തു. പ്രസിഡന്റ് ജിയോ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജനറൽ സെക്രട്ടറി സുമേഷ് സ്വാഗതം പറയുകയും, മെഗാപരിപാടിയുടെ കോ.സ്പോൺസർ ബി ഇ സി യുടെ മാർക്കറ്റിംഗ് മാനേജർ റിനോഷ് ഫ്ളൈർ പ്രകാശനം ചെയ്തു, റാഫിൾ കൂപ്പൺ ചാരിറ്റി കൺവീനർ സിറിൽ ജോസഫ് വൈസ് പ്രസിഡന്റ് ഡോജി മാത്യുന് നൽകി നിർവ്വഹിച്ചു തുടർന്ന് ട്രഷറർ ആർ ജി ശ്രീകുമാർ നന്ദി പറയുകയും ചെയ്തു.മുൻ പ്രസിഡന്റ് അനൂപ് സോമൻ, മുൻ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ്, ജോജോ, വിപിൻ, ജിത്തു, ജോസഫ്, സിബി, ഷൈജു, കിരൺ, അനിൽ, റോബിൻ, ബിജേഷ്, ജോജി, ബിജു, സന്ദീപ് എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 26 വെള്ളിയാഴ്ച അബ്ബാസിയാ മറീനാ ഹാളിൽ നടത്തുന്ന പരിപാടിയില്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.