കുവൈറ്റ് സിറ്റി : ഗോവ മുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മരണത്തില്‍ എന്‍.ആര്.ഐസ് ഓഫ് കുവൈറ്റ് അനുശോചനം അര്‍പ്പിച്ചു. എന്‍.ആര്.ഐ.സെല്‍ സംസ്ഥാന സമിതി അംഗം രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ സാല്മിയയില് നടന്ന അനുശോചന യോഗത്തില്‍ ഇന്ത്യന്‍ രാഷ്്ട്രീയത്തിലെ സര്വ്വസമതനും സംശുദ്ധനുമായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണം രാജ്യത്തിനും പാര്‍ട്ടിക്കും തീരാനഷ്ടമെന്ന് അനുശോചന യോഗം വിലയിരുത്തി. രമേശ്പിള്ള, ഹരി ബാലരാമപുരം, ദിലീപ്, ജിനേഷ്, സതീഷ്, കൃഷ്ണകുമാര്‍, ജയകൃഷ്ണന്, തുടങ്ങിയ ഭാരവാഹികള്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ട് അനുശോചനയോഗത്തില്‍ സംസാരിച്ചു.