റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. അഞ്ച് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത പ്രഹര ശേഷിയുള്ള ഐഇഡി ഉപയോഗിച്ച് ഭീകരര്‍ സ്ഫോടനം നടത്തുകയായിരുന്നു. പൊലീസിനൊപ്പം റോഡ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ജവാന്മാര്ക്ക് നേരെയായിരുന്നു ആക്രമണം.
ഭീകരര്‍ ആദ്യം സ്ഫോടനം നടത്തുകയും പിന്നീട് ജവാന്മാര്ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെടിവയ്പ്പ് ഉണ്ടായതോടെ ജവാന്മാര് ശക്തിയായി തിരിച്ചടിച്ചു. പരിക്കേറ്റവരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.