ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യസാധ്യതകള്‍ ആലോചിക്കുന്നുണ്ടെന്ന് പി.സി.ചാക്കോ. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അതുകൊണ്ടു തന്നെ ആംആദ്മിയുമായി സഖ്യത്തിലേര്പ്പെടണമെന്നാണ് ഒരു വിഭാഗം ആഗ്രഹിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. വിഷയത്തില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം തീരുമാനെമടുക്കും. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളും ഈ തീരുമാനത്തെ പിന്തുണക്കുമെന്നാണ് കരുതുന്നതെന്നും പിസി ചാക്കോ പറഞ്ഞു.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ ആംആദ്മിയുമായി സഖ്യമുണ്ടാക്കുന്നതിനെ വിമര്‍ശിച്ച് ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിത് രംഗത്തെത്തി. വിഷയത്തില്‍ എതിര്‍പ്പ് കാണിച്ച് ഷീല ദീക്ഷിത് രാഹുല്‍ ഗാന്ധിക്ക് കത്ത് കൈമാറിയിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ കൂട്ടുകെട്ട് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് കത്തില്‍ പറയുന്നു.