India

2008ല്‍ മുംബൈയില്‍ നടന്നത് ഏറ്റവും കുപ്രസിദ്ധമായ ഭീകരാക്രമണമെന്ന് ചൈന

ബെയ്ജിങ്: പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ 2008ല്‍ മുംബൈയില്‍ നടത്തിയ ആക്രമണം ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭീകരാക്രമണങ്ങളില്‍ ഒന്നാണെന്ന് ചൈന. ഇതാദ്യമായിട്ടാണ് പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചൈനയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു വിലയിരുത്തല്‍ ഉണ്ടാകുന്നത്. അന്താരാഷ്ട്രതലത്തില്‍ ഭീകരതയും വിഘടനവാദവും പടര്‍ന്ന് പിടിക്കുന്നത് ഏവര്‍ക്കും കൊടിയ പീഡനമാണ് സമ്മാനിക്കുന്നതെന്നും ചൈന പരാമര്‍ശിക്കുന്നു.

സിയാങ്ജിയാങ് മേഖലയില്‍ ഭീകരര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പരാമര്‍ശിക്കുന്ന രേഖകളിലാണ് മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും ചൈന പ്രതികരിച്ചത്. മുംബൈ ഭീകരാക്രമണത്തെ ഏറ്റവും ക്രൂരമെന്ന് വിശേഷിപ്പിച്ച ചൈന, 2011 സെപ്തംബര്‍ 11ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചും, 2002ലെ ബാലി ഭീകരാക്രമണത്തെക്കുറിച്ചും 2013ല്‍ കെനിയയിലെ വെസ്റ്റ്‌ഗേറ്റ് ഷോപ്പിങ് മാളിലെയും 2015ലെ പാരീസ് ഭീകരാക്രമണങ്ങളെയും അപലപിക്കുന്നുണ്ട്.

ജെയ്ഷ് ഇ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെ യുഎന്‍ രക്ഷാസമിതിയില്‍ എതിര്‍ത്ത ചൈനയുടെ നിലപാടുകള്‍ക്കെതിരെ ലോകമെമ്പാട് നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരവാദത്തിനെതിരായി തങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തമാക്കി ചൈന രംഗത്തെത്തിയത്. 2014 മുതല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങില്‍ നിന്ന് 13000ത്തോളം തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടുള്ളതായി ചൈനീസ് സര്‍ക്കാര്‍ പുറത്ത് വിട്ട രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close