സൂറത്ത്: വഴിയില്‍ കിടന്ന് കിട്ടിയ പത്ത്ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നല്കി സെയില്സ്മാന് മാതൃകയായി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സെയില്‍സ്മാന്റെ സത്യസന്ധതക്ക് രണ്ട് ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്. സാരി വില്‍പ്പനക്കടയിലെ സെയില്‍സ്മാനായ ദിലീപ് പോഡ്ഡറിനാണ് കഴിഞ്ഞ ദിവസം വഴിയരികില്‍ നിന്നും പണം ലഭിച്ചത്. ബാഗ് തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ നിറയെ രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു.
ബാഗ് ലഭിച്ച വിവരം ദിലീപ് ഉടന്‍ തന്നെ കടയുടമയെ അറിയിച്ചു. ഇതിന് ശേഷം പൊലീസിലും പണം കളഞ്ഞു കിട്ടിയ കാര്യം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു. ഒരു ജുവലറി ഉടമയുടെ പണമായിരുന്നു ഇത്.
തുടര്‍ന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ദിലീപ് ഉടമസ്ഥന് പണം കൈമാറുകയായിരുന്നു. ബാഗ് തിരിച്ച് കിട്ടിയ സന്തോഷത്തില്‍ കടയുടമ ഉടനെ തന്നെ ദിലീപിന് ഒരു ലക്ഷം രൂപ പാരിതോഷികമായി നല്കി. ഈ വിവരമറിഞ്ഞ ഹൃദയ് എന്ന സ്വര്ണ്ണക്കടയുടമയും ദിലീപിന്റെ സത്യസന്ധതക്ക് പ്രതിഫലമായി ഒരു ലക്ഷം രൂപ നല്‍കുകയായിരുന്നു.