India

കര്‍ണാടകയില്‍ കെട്ടിടം തകര്‍ന്ന് വീണ് 2 മരണം: നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്

ബംഗലൂരു: കര്‍ണാടകയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതോളം പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.

കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. നിര്‍മ്മാണത്തിലിരുന്ന ആറ് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ പെട്ടവര്‍ നിര്‍മ്മാണത്തൊഴിലാളികളാണെന്നാണ് സൂചന. നാല്‍പ്പതോളം തൊഴിലാളികളാണ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. മരണ സാധ്യത ഉയരാന്‍ സാധ്യതയുണ്ട്.

രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. പോലീസും     ഫയര്‍ഫോഴ്‌സുമടക്കമുളളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

140 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close