India

ഛത്തീസ്ഗഡില്‍ വനിത നക്‌സല്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വനിത നക്‌സല്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവോണ്‍ ജില്ലയിലാണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് -ഛത്തീസ്ഗഡ് പോലീസ് -ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ നക്‌സല്‍ കമാന്‍ഡര്‍ വധിക്കപ്പെട്ടത്. 48 വയസുള്ള ജമുനയാണ് കൊല്ലപ്പെട്ട നക്‌സല്‍ കമാന്‍ഡര്‍.

മധ്യപ്രദേശിലെ ഗത്താപാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മധ്യപ്രദേശിലേയും – ഛത്തീസ്ഗഡിലേയും സുരക്ഷാ സൈനികര്‍ സംയുക്തമായി നക്‌സലുകളെ ഉന്മൂലനം ചെയ്യാന്‍ നടത്തുന്ന നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. കൊല്ലപ്പെട്ട നക്‌സല്‍ കമാന്‍ഡറുടെ മൃതശരീരത്തിനടുത്ത് നിന്നും യന്ത്രത്തോക്കുകളും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞദിവസവും ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. കനത്ത പ്രഹര ശേഷിയുള്ള ഐഇഡി ഉപയോഗിച്ചാണ് ഭീകരര്‍ സ്ഫോടനം നടത്തിയത്. പൊലീസിനൊപ്പം റോഡ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ജവാന്മാര്‍ക്ക് നേരെയായിരുന്നു ആക്രമണം.

ഭീകരര്‍ ആദ്യം സ്ഫോടനം നടത്തുകയും പിന്നീട് ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെടിവയ്പ്പ് ഉണ്ടായതോടെ ജവാന്മാര്‍ ശക്തിയായി തിരിച്ചടിച്ചു. പരിക്കേറ്റവരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

394 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close