കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: രണ്ട് പേര് കസ്റ്റഡിയില്‍

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന് സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കായംകുളത്ത് നിന്നാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയത്.
നാട്ടില്‍ തന്നെയുളള ചിലര്‍ ഉപദ്രവിക്കാറുണ്ടന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഇന്നലെയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഇന്ന് പുലര്‍ച്ചെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. പിന്നീട് നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് പോലീസ് അന്വേഷണം തുടങ്ങുന്നത്.
ഓച്ചിറ-വലിയകുളങ്ങര റോഡിലാണ് രാജസ്ഥാന് സ്വദേശികളായ ദമ്പതികള്‍ കച്ചവടം നടത്തുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഇവര്‍ കഴിഞ്ഞ ഒരു മാസമായി ഈ ഭാഗത്ത് കച്ചവടം നടത്തിവരികെയായിരുന്നു.
ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘം ആളുകള്‍ ഇവരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. തടയാന്‍ ചെന്ന മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ചവശരാക്കിയശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..