ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും പെരുമാറ്റ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നു. ലോക്സഭ തിരഞ്ഞെടുപ്പും ഭാവിയിലെ മറ്റ് തിരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് അനുസൃതമായി സോഷ്യല്‍ മീഡിയകളും ഇന്റര്‍നെറ്റും പാലിക്കേണ്ട പെരുമാറ്റ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്റര്‍നെറ്റ് കമ്പനികളോടും സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രതിനിധികളുമായും വിവിധ സോഷ്യല്‍ മീഡിയ സേവനങ്ങളുടെ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കമ്മീഷന്റെ നിര്‍ദ്ദേശത്തിന് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളും പിന്തുണ അറിയിച്ചു. ഏറ്റവും അടുത്ത ദിവസം തന്നെ പെരുമാറ്റ മാനദണ്ഡങ്ങള്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിനോ മറ്റ് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കോ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉപയോക്താക്കള്‍ സമ്മതിക്കുന്നതായ വ്യവസ്ഥ പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരുപയോഗം തടയുന്നതിനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.