പത്തനംതിട്ട : പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി സാമ്പിള്‍ എന്ന് വിളിക്കുന്ന സുനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ചയുണ്ടായതായി കെഎസ് ഇബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡാമിന്റെ ഒരു ഷട്ടര്‍ പൂര്‍ണമായി തുറന്നിരുന്നെന്നും നദിയില്‍ ആളുകള്‍ ഇറങ്ങുന്ന സമയമായിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നും കെഎസ്ഇബി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഡാം തുറക്കുന്നതിനുള്ള റിമോട്ട് ടൈപ്പ് സ്വിച്ച് ഉപയോഗിച്ച് തുറന്ന് വിട്ടത് സുരക്ഷാവീഴ്ച വ്യക്തമാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, ഡാമില്‍ പരിശോധന നടത്തിയ തഹസീല്‍ദാറും ഡാം സുരക്ഷാ അതോറിറ്റിയും ഫൊറന്‍സിക് വിദഗ്ധരും ഗുരുതരമായ സുരക്ഷാവീഴ്ച്ചയാണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.