ചിത്തിര ഉത്സവം; മധുര മണ്ഡലത്തില്‍ വോട്ടെടുപ്പിന് രണ്ട് മണിക്കൂര്‍ അധിക സമയം അനുവദിച്ചു

ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ മധുര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് രാത്രി എട്ട് മണി വരെ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ചിത്തിര ഉത്സവം ദിവസമായ ഏപ്രില്‍ 18നാണ് മധുര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കായി അധിക സമയം നീട്ടി നല്‍കിയിരിക്കുന്നത്. ചിത്തിര ഉത്സവ ദിവസമായതിനാല്‍ വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. വിഷയം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് തിരഞ്ഞെടുപ്പ് ഓഫീസറായ സത്രബ്രത സാഹു ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തിലെ വോട്ടെടുപ്പ് സമയത്തില്‍ ഇളവ് അനുവദിക്കാമെന്ന് കമ്മീഷന് കോടതിയെ അറിയിച്ചിട്ടുണ്ട്.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സാധാരണ വോട്ടിംഗ് സമയം. വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് കമ്മീഷന് വോട്ടിംഗ് സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചത്. ഒരു മണ്ഡലത്തില്‍ മാത്രം തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാട് കമ്മീഷന് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിയില്‍ കോടതി പിന്നീട് വിധി പറയും.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..