Kerala

എന്‍എസ്എസ് ആസ്ഥാനത്ത് പിന്തുണ തേടി പോകില്ലെന്ന് ഇന്നസെന്റ്; പരാമര്‍ശം വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചക്കിടെ

ആലപ്പുഴ: എന്‍എസ്എസ് ആസ്ഥാനത്ത് പിന്തുണ തേടി പോകില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. പകരം ചാലക്കുടിയിലുള്ള എന്‍എസ്എസ് ഘടകത്തിലെ നേതാക്കളോട് പിന്തുണ അഭ്യര്‍ത്ഥിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താനെത്തിയപ്പോഴായിരുന്നു ഇന്നസെന്റിന്റെ പരാമര്‍ശം

അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങള്‍ സ്ഥാനാര്‍ത്ഥി പട്ടിക ഹൈജാക്ക് ചെയ്തു. തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണം. അതേപോലെ ആരിഫ് തോറ്റാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന പരാമര്‍ശം പരിഹാസ രൂപേണ പറഞ്ഞതാണ്. തോല്‍ക്കുന്ന സീറ്റ് നല്‍കി കോണ്‍ഗ്രസ് ഷാനിമോള്‍ ഉസ്മാനെ ചതിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

Loading...

2K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close