Kuwait

മനോഹർ പരീക്കറിന്റെ ദേഹ വിയോഗത്തിൽ ഭാരതീയ പ്രവാസി പരിഷദ് അനുശോചന യോഗം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി – രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലും നിശ്ചയിക്കപ്പെട്ട കാര്യക്രമങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാതെ കർമ്മപഥത്തിൽ സക്രിയനായ ധീരനായ കർമ്മയോഗിക്ക് പ്രണാമങ്ങൾ അർപ്പിച്ച് ഭാരതീയ പ്രവാസി പരിഷദ് അനുശോചനയോഗം സംഘടിപ്പിച്ചു. അബ്ബാസിയ താജ് ആര്യ ഹാളിൽവച്ച് പ്രസിഡന്റ് അഡ്വ എം.കെ.സുമോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ  ജനറൽ സെക്രട്ടറി ശ്രീ.നാരായണൻ ഒതയോത്ത്, സേവാ ദർശൻ ജനറൽ സെക്രട്ടറി പ്രവീൺ, വിവിധ ഭാഷ കൺവീനർ രാജ് ഭണ്ഡാരി, ബിപിപി വൈസ് പ്രസിഡന്റ ബിനോയ് സെബാസ്റ്റ്യൻ, സ്ത്രീശക്തി പ്രസിഡന്റ് ശ്രീകല ദിലീപ്, രമ്യ ധനേഷ്, ദിലീപ്, പയസ് ജോസഫ് , ശരത്, വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ അനുശോചന യോഗത്തിൽ  സംസാരിച്ചു.  അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് തീരാ നഷ്ടം തന്നെയെന്നും ലാളിത്യത്തിന്‍റെ പ്രതിരൂപമായി, ഇത്രയുംകാലത്തെ രാഷ്ട്രീയ ജീവതത്തില്‍ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം എന്നും യോഗത്തിൽ അനുസ്മരിച്ചു. പുഷ്പാർച്ചനയോടുകൂടി  യോഗം അവസാനിച്ചു.

Loading...
6 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close