ന്യൂയോര്‍ക്ക്: ലോകത്ത് ദൈനംദിന ചിലവ് ഏറ്റവും കുറവുള്ളത് ഇന്ത്യയിലെ 3 നഗരങ്ങളിലെന്ന് സര്‍വ്വേ ഫലങ്ങള്‍. ഡല്‍ഹി, ചെന്നൈ, ബംഗലൂരു എന്നീ നഗരങ്ങളിലാണ് ജീവിതച്ചിലവ് താരതമ്യേന ഏറ്റവും കുറവായി നില്‍ക്കുന്നതെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ 2019 ലെ സര്‍വ്വേയില്‍ പറയുന്നു.
പാരീസ്, സിങ്കപ്പൂര്‍, ഹോങ്കോങ് എന്നീ നഗരങ്ങളാണ് ജീവിതച്ചിലവ് ഏറ്റവും കൂടുതലുള്ള നഗരങ്ങള്‍ എന്നാണ് സിഎന്‍എന്‍ ന്റെ വാര്‍ഷിക സര്‍വ്വേയില്‍ പറയുന്നത്.
സ്വിറ്റ്സര്‍ലന്റിലെ സൂറിച്ച് നാലാം സ്ഥാനത്തും, ജപ്പാനിലെ ഒസാക്ക,സ്വിറ്റ്സര്‍ലന്റിലെ തന്നെ ജനീവ എന്നിവ അഞ്ചാം സ്ഥാനത്തുമാണ്.
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയൂളും ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗനും ന്യൂയോര്‍ക്കും ഏഴാം സ്ഥാനം പങ്കിടു ന്നു
യുഎസ് ലെ ലോസ് ഏഞ്ചല്‍സും ഇസ്രയേലിലെ ടെല്‍ അവിവുമാണ് ജീവിതച്ചിലവില്‍ മുന്നിട്ട് നില്ക്കുന്ന നഗരങ്ങളില്‍ പത്താം സ്ഥാനം.
ലോകത്തിലെതന്നെ 133 തോളം വരുന്ന നഗരങ്ങളുമായി താരതമ്യ പഠനം നടത്തിയാണ് സര്‍വ്വേഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ജീവിതച്ചിലവ് കുറഞ്ഞ നഗരങ്ങളില്‍ ഇന്ത്യയിലെ മൂന്ന് നഗരങ്ങള്‍ക്ക് പുറമെ വെനിസ്വേലയിലെ കരാക്കസ്, സിറിയയിലെ ഡമാസ്ക്കസ്, ഉസ്ബെക്കിസ്ഥാനിലെ ടാഷ്ഖണ്ട്, കസാഖിസ്ഥാനിലെ അല്‍മാട്ടി, പാകിസ്ഥാനിലെ കറാച്ചി, നൈജീരിയയിലെ ലാഗോസ്, അര്‍ജന്റീനയിലെ ബ്യൂണോസ് ഏയ്സ് എന്നീ നഗരങ്ങളും ഉള്‍പ്പെടുന്നു.