ചണ്ഡീഗഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പഞ്ചാബ് സ്വദേശികളായ അഞ്ച് സൈനികരുടെ കുടുംബത്തിന് സഹായഹസ്തവുമായി ഐപിഎല്‍ ടീം കിങ്സ് ഇലവന് പഞ്ചാബ്. വീരമൃത്യു വരിച്ച ഓരോ സൈനികന്റേയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമാണ് പഞ്ചാബ് ടീം നല്‍കിയത്.
പുല്‍വാമയില്‍ ജീവന് നഷ്ടമായ പഞ്ചാബ് സ്വദേശികളായ ജയ്മല്‍ സിങ്, സുഖ്ജിന്ദര്‍ സിങ്, മനിന്ദര്‍ സിങ്, കുല്‍വിന്ദര്‍ സിങ്, തിലക് രാജ് എന്നീ സൈനികരുടെ കുടുംബത്തിന് പഞ്ചാബ് ടീം ചെക്ക് കൈമാറി. ടീം ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്റെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലിന്റെ 12ാം പതിപ്പിന്റെ വര്‍ണാഭമായ ചടങ്ങുകള്‍ ബിസിസിഐ ഒഴിവാക്കിയിരുന്നു. ഇത്തരത്തില്‍ സമാഹരിച്ച 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേയ്ക്ക് നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം.