ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള എൻഡിഎയിൽ സീറ്റ് ധാരണയായി. 14 സീറ്റുകളിൽ ബിജെപി മത്സരിക്കും. 5 മണ്ഡലങ്ങളിൽ ബിഡിജെഎസും ഒരിടത്ത് കേരള കോൺഗ്രസ് പിസി തോമസ് വിഭാഗവും മത്സരിക്കും. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവാണ് ഇക്കാര്യം അറിയിച്ചത്.
കാസർകോട്, കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, കോഴിക്കോട്, പാലക്കാട്, എറണാകുളം, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട, ആറ്റിങ്ങൽ, കൊല്ലം, തിരുവനന്തപുരം സീറ്റുകളിൽ ബിജെപി മത്സരിക്കും. വയനാട്, ആലത്തൂർ, തൃശ്ശൂർ, ഇടുക്കി, മാവേലിക്കര സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. കോട്ടയത്ത് കേരള കോൺഗ്രസ് മത്സരിക്കും.