കൊച്ചി: തിരുവല്ലയിൽ യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു. ശരീരത്തിൽ 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. എന്നാല്‍, ഇന്ന് രാവിലെ രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. വയറ്റിൽ കത്തി ഉപയോഗിച്ച് കുത്തിയതിന് ശേഷം കയ്യിൽ കരുതിയിരുന്ന പെട്രോൾ പെൺകുട്ടിയുടെ തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പെൺകുട്ടിയ്ക്ക് നേരെ ആക്രമണം നടത്തിയ തിരുവല്ല കുമ്പനാട് സ്വദേശി അജിന് റെജി മാത്യുവിനെ നാട്ടുകാർ പിടികൂടി തിരുവല്ല പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.