കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ സ്ഥാനാർത്ഥികളുടെ പ്രചരണങ്ങാൾക്കായി പല തരത്തിലുള്ള വീഡിയോകളാണ് പാർട്ടികളും അണികളും പുറത്തിറക്കുന്നത്. ഇത്തരത്തിൽ പുറത്തിറക്കിയ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി പിസി തോമസിന്റെ പ്രചരണ വീഡിയോയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രണ്ട് വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കർഷകരുടെ കോട്ടയം കരുത്തായ് പിസി തോമസ് എന്ന തലക്കെട്ടോടെയും കോട്ടയം വളരണം എന്ന തലക്കെട്ടോടെയുമാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
കർഷകരുടെ കോട്ടയം….. കരുത്തായ് പി.സി തോമസ്
Posted by P C Thomas on Thursday, March 14, 2019
ഇത്തവണ ജയിക്കാനുറച്ച് തന്നെയാണ് ജനവിധി തേടുന്നത് പിസി തോമസ് ഇതിനോടകം തന്നെ പറഞ്ഞുകഴിഞ്ഞു. ഇന്നത്തെ കോട്ടയം മണ്ഡലമടങ്ങുന്ന പഴയ മൂവാറ്റുപുഴ മണ്ഡലത്തിൽ തുടർച്ചയായി ജയിച്ച പിസി തോമസ് കേരള കോൺഗ്രസ് സ്ഥാപകനായ പിടി ചാക്കോയുടെ മകനും കൂടിയാണ്.