India

രാഷ്ട്രപതി ഹോളി ആശംസകൾ നേർന്നു

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു.

‘ഹോളിയുടെ ആഹ്ലാദപൂരിതമായ ഈ അന്തരീക്ഷത്തിൽ ദേശത്തും വിദേശത്തമുള്ള എല്ലാ ഭാരത പൗരന്മാർക്കും ഞാൻ ആശംസകൾ നേരുന്നു.

ഈ ആഘോഷം വർണങ്ങളുടെ ആഘോഷമാണ്. ഇത് സാഹോദര്യത്തിന്റെയും പരസ്പര സൗമനസ്യത്തിന്റെയും ആഘോഷമാണ്. വർണങ്ങളുടെ പ്രഭാവം നമ്മുടെ കുടുംബങ്ങളിലും പൊതു സമൂഹത്തിലും പരമമായ ഊർജ്ജം കൊണ്ട് വരട്ടെ.’ പൊതുജനങ്ങൾക്ക് നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചയാണ് രാജ്യമാകമാനം ഹോളി ആഘോഷിക്കുന്നത്.

544 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close