Kerala

കായംകുളത്ത് പട്ടികജാതി യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം

കായംകുളം: കായംകുളത്ത് പട്ടികജാതി യുവാവിനെ ജാതിപ്പേര് പറഞ്ഞ് പൊലീസ് മർദ്ദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ അരുൺ എന്ന യുവാവ് കായംകുളം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കട്ടച്ചിറ പള്ളിത്തർക്കത്തെ തുടർന്ന് ഒരു വിഭാഗം വിശ്വാസികൾ കായംകുളത്ത് റോഡ് ഉപരോധിച്ചിരുന്നു. ഉപരോധം നീണ്ടതോടെ എസ് എസ് എൽ സി പരീക്ഷയെഴുതേണ്ട വിദ്യാർത്ഥികൾ ആശങ്കയിലായി. ഇതിനെ ചോദ്യം ചെയ്ത് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രംഗത്തെത്തി. തുടർന്ന് ആർഡിഒ സ്ഥലത്തെത്തി റോഡ് സഞ്ചാരയോഗ്യമാക്കി. എന്നാൽ അൽപ്പസമയത്തിനകം ഗതാഗതം വീണ്ടും തടസപ്പെടുന്ന സ്ഥിതിയായി. ഇത് ചോദ്യം ചെയ്ത് അരുൺ അടക്കമുള്ള ചിലർ വീണ്ടും രംഗത്തെത്തുകയായിരുന്നു.

കുട്ടികൾക്ക് സമയത്ത് പരീക്ഷയ്ക്കെത്താൻ സാധിക്കില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. ഇതിനിടെ ‘നീ ആർ എസ് എസ് അല്ലേടാ’ എന്നാക്രോശിച്ച് ജാതിപ്പേര് വിളിച്ച് പൊലീസ് അരുണിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

അരുണിനെ ലോക്കപ്പിലിട്ടും മർദ്ദിച്ചവശനാക്കി ഒടുവിൽ ആശുപത്രിയിലെത്തിച്ച് പൊലീസ് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ അരുണിന്റെ ഭാര്യയെ പൊലീസ് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

സംഭവത്തെ തുടർന്ന് ബിജെപി ജില്ലാ ജനറൽസെക്രട്ടറി അശ്വനിദേവ്, വൈസ്പ്രസിഡണ്ട് പാലമുറ്റത്ത് വിജയകുമാർ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണൻ, കായംകുളം മണ്ഡലം പ്രസിഡന്റ് മഠത്തിൽ ബിജു, കൃഷ്ണകുമാർ, ഭരണിക്കാവ് ബിജെപി പ്രസിഡന്റ് പ്രസന്നൻ, ജനറൽസെക്രട്ടറി ബിനുമങ്കുഴി എന്നിവർ ആശുപത്രിയിൽ എത്തി പ്രതിഷേധം രേഖപ്പെടുത്തി.

പട്ടികജാതിക്കാരനായ യുവാവിനെ ജാതിപ്പേര് വിളിക്കുകയും മർദ്ദിച്ചവശനാക്കുകയും ചെയ്ത വള്ളികുന്നം, കുറത്തിക്കാട് പൊലീസിനെതിരെ കർശന നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

507 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close