പത്തനംതിട്ട: സൗദിയില്‍ മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടില്‍ എത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം. കഴിഞ്ഞ മാസം സൗദിയില്‍ മരിച്ച കോന്നി സ്വദേശിയായ റഫീക്ക് (29) ന്റെ മൃതദേഹമാണ് മാറിയത്.
കഴിഞ്ഞ മാസം 28 നാണ് റഫീക്ക് മരണമടഞ്ഞത്. രാവിലെ സംസ്കാര ചടങ്ങുകള്‍ക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
അതേസമയം, റഫീക്കിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു. ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമാണ് റഫീക്കിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത്. രണ്ട് മൃതദേഹങ്ങളും അബ്ബയില്‍ നിന്നും ജിദ്ദ വരെ സൗദി അറേബ്യന്‍ വിമാനത്തിലാണ് എത്തിയത്. അതിന് ശേഷം ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഒരു മൃതദേഹം ബഹ്റൈന്‍ വഴി കൊളംബോയിലേയ്ക്കും മറ്റേത് സൗദി അറേബ്യന്‍ വിമാനത്തില്‍ കൊച്ചിയിലേയ്ക്കുമാണ് എത്തിയത്.
ഇരുമൃതദേഹങ്ങളും അവരവരുടെ സ്വദേശങ്ങളിലേയ്ക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു.