കുവൈറ്റ് സിറ്റി: ഉപാസന ഡാൻസ് സ്റ്റുഡിയോ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ “അരങ്ങേറ്റം 2019” ഏപ്രിൽ 5ന് സംഘടിപ്പിക്കുന്നു.
നർത്തകിയും സിനിമ താരവുമായ ലക്ഷ്മി ഗോപാലസ്വാമി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടി മൈദാന് ഹാവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലാണ് നടക്കുന്നത്. കൂടാതെ മോഹിനിയാട്ടം നര്‍ത്തകിയും ഉപാസനയുടെ ഉപദേശകാംഗം കൂടിയായ ഡോ.മേതില്ഡ ദേവികയും ചടങ്ങില്‍ സംബന്ധിക്കും. ഓസ്കാർ നോമിനേഷനിലിടംപിടിച്ച മേതിൽ ദേവിക യുടെ ഡാൻസ് ഡോക്യൂമെന്ററിയായ “സർപ്പതത്വം”
ഏപ്രിൽ 6ന് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂളിൽ വച്ച് വൈകിട്ടു 6ന് ആദ്യ പ്രദർശനം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 97336492 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്.