ന്യൂഡല്‍ഹി: യാസിന് മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ(ജെ.കെ.എല്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് സംഘടനയെ നിരോധിച്ചത്.
തീവ്രവാദ നയങ്ങളെ പിന്തുണയ്ക്കുന്നതിനാലാണ് സംഘടനയെ നിരോധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. യു.എ.പി.എ നിയമ പ്രകാരമാണ് നിരോധനം. യാസിന് മാലിക് ഇപ്പോള്‍ കശ്മീരിലെ ജയിലിലാണ്.
നേരത്തെ ജമാഅത്തെ ഇസ്ലാമി ജമ്മുകശ്മീരിനും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Central government bans Separatist Yasin Malik led Jammu Kashmir Liberation Front. pic.twitter.com/W9R2NrdOFj
— ANI (@ANI) March 22, 2019