തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാല്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കാന്‍ വനിത-ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍ദ്ദേശം നല്കി.
പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെയോ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയോ ആക്കാനാണ് നിര്‍ദ്ദേശം.
ചൂട് കാരണം ചില അങ്കണവാടികള്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടായതിനാലാണ് ഇത്തരത്തില്‍ തീരുമാനിച്ചിരിക്കുന്നത്. അങ്കണവാടികള്‍ അടച്ചിട്ടാല്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട പോഷകാഹാരങ്ങള്‍ ലഭിക്കാതെ വരും. അതിനാലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് സമയക്രമം മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.