ന്യൂഡൽഹി: പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ മത്സരിക്കും. ബിജെപി ഇന്ന് പുറത്തിറക്കിയ 11 പേരുടെ സ്ഥാനാർത്ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്. സുരേന്ദ്രനെ കൂടാതെ തെലങ്കാനയിലെയും ഉത്തർപ്രദേശിലെയും സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തിലെ ബിജെപി മത്സരിക്കുന്ന ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് മിസോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിലും എഎൻ രാധാകൃഷ്ണൻ ചാലക്കുടിയിലും മത്സരിക്കും. പിഎസ് സി മുൻ ചെയർമാൻ കെഎസ് രാധാകൃഷ്ണൻ ആലപ്പുഴയിൽ നിന്ന് ജനവിധി തേടും
പാലക്കാട് – സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ, കൊല്ലം – കെവി സാബു , കാസർകോട് – രവീശ തന്ത്രി കുണ്ടാർ, കണ്ണൂർ – സികെ പത്മനാഭൻ, വടകര – വികെ സജീവൻ, പൊന്നാനി- പ്രൊഫ വിടി രമ, കോഴിക്കോട് – കെപി പ്രകാശ് ബാബു, മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ . എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.