കുവൈറ്റ് സിറ്റി – ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ കർണ്ണാടക ഇലക്ഷൻ ക്യാമ്പയിൻ പ്രസിഡന്റ് അഡ്വ.എം .കെ. സുമോദ് ഉത്ഘാടനം ചെയ്തു. അബ്ബാസിയ താജ് ആര്യ ഹാളിൽ നടന്ന യോഗത്തിൽ ബിപിപി തെരഞ്ഞെടുപ്പ് കൺവീനർ ബിനോയ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഭാഷ കൺവീനർ രാജ് ഭണ്ഡാരി, ബിപിപി ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത്, സ്ത്രീശക്തി ജനറൽ സെക്രട്ടറി അഡ്വ. വിദ്യസുമോദ്, സേവാ ദർശൻ ജനറൽ സെക്രട്ടറി പ്രവീൺ, മോഹൻദാസ് കമ്മത്ത്, ശരത്ത് ജയപ്രകാശ്, ഫഹാഹീൽ ഏരിയ പ്രസിഡന്റ് രാജീവ് എന്നിവർ സംസാരിച്ചു.