ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നടപടി ആവശ്യപ്പെട്ട് പരാതി. സ്വസ്തിക ചിഹ്നത്തെ എഎപിയുടെ ചിഹ്നമായ ചൂല് അടിച്ചോടിക്കുന്നതായി കാണിക്കുന്ന കെജ്രിവാളിന്റെ ട്വീറ്റിനെതിരെയാണ് പരാതി. സുപ്രീംകോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ട്വീറ്റെന്ന് പരാതിയില്‍ പറയുന്നു.
Delhi: Complaint filed against Delhi Chief Minister Arvind Kejriwal for allegedly hurting religious sentiments in one of his tweets (in pic). pic.twitter.com/GwQ3OooFHK
— ANI (@ANI) March 23, 2019
കെജ്രിവാളിന്റെ ട്വീറ്റിനെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് എഎപി നടത്തുന്നതെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത ആരോപിച്ചു. എന്നാല്‍ ട്വീറ്റില്‍ നാസികളുടെ ചിഹ്നമാണ് ഉപയോഗിച്ചതെന്നും സ്വസ്തിക ചിഹ്നമല്ലെന്നുമാണ് എഎപി നല്കുന്ന വിശദീകരണം.