തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർ കുഴഞ്ഞുവീണ് മരിച്ചു. മരണം സൂര്യാഘതം മൂലമാണെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരം പാറശാലയിലും കണ്ണൂര്‍ വെള്ളോറയിലും മധ്യവയസ്കര്‍ മരിച്ചത്.
പാറശ്ശാല അയിര സ്വദേശി കരുണാകരനാണ് ഞായറാഴ്ച വയലില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ കഴുത്തിലും മറ്റുഭാഗങ്ങളിലും പൊള്ളലേറ്റ പാടുകളുണ്ട്. ഇതാണ് സൂര്യഘാതമാണെന്ന് സംശയത്തിന് കാരണം.
കണ്ണൂർ പയ്യന്നൂർ ചെക്കികുണ്ടിലെ കാടൻ വീട്ടിൽ നാരായണൻ ആണ് മരിച്ച ഒരാൾ. 68 വയസായിരുന്നു. കഴിഞ്ഞ ദിവസം കാണാതായ നാരായണന് വേണ്ടി നടത്തിയ തിരച്ചിലിനിടെ വിജനമായ സ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. കാലുകളിൽ പൊള്ളലേറ്റ പാടുകളുണ്ട്.
മൃതദേഹം പോസ്റ്റ് മോർട്ടത്തിന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ മരണകാരണം സൂര്യാഘാതത്തെ തുടർന്നാണോയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടില്ല.