ചെന്നൈ: പൊള്ളാച്ചി പീഡനത്തില്‍ പരാതി നല്കിയ യുവതിയുടെ പേര് വെളിപ്പെടുത്തിയവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. കോയമ്പത്തൂര്‍ റൂറല്‍ എസ്പിക്കും, ആഭ്യന്തര സെക്രട്ടറിക്കുമെതിരെയാണ് പരാതി. അഭിഭാഷകനായ എ.പി.സൂര്യപ്രകാശമാണ് ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ച് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും.