ന്യൂഡല്‍ഹി: ശബരിമല കേസുമായി ബന്ധപ്പെട്ടുള്ള റിട്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീകോടതിയിലേക്ക് മാറ്റണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വിജയ് ഹന്‍സാരിയാണ് ഹാജരായത്.
നിരീക്ഷണ സമിതിക്ക് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടപെടാനും സുപ്രീംകോടതി വിസമ്മതിച്ചു. മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ച കാര്യത്തിലും ഇടപെടാനാകില്ല. അത് ഹൈക്കോടതിയുടെ തീരുമാനമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.