കോട്ടയം: സഭ തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ചു യാക്കോബായ സഭ. നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ആസ്ഥാനമായ കോട്ടയത്ത് യാക്കോബായ സഭയുടെ ഏകദിന ഉപവാസം തുടങ്ങി. ഓര്‍ത്തഡോക്സ് സഭ സുപ്രീംകോടതിവിധി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും യാക്കോബായ സഭ ആരോപിച്ചു.
പള്ളിത്തര്‍ക്കത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി. പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോസ് സഭ അതിക്രമമാണ് കാട്ടുന്നത് എന്ന് യാക്കോബായ സഭ ആരോപിച്ചു. ഓര്‍ത്തഡോക്സ് സഭയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഉപവാസം. നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിഷയത്തില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ലെന്നും യാക്കോബായ സഭ വ്യക്തമാക്കി.
സഭയുടെ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് ആണ് ഏകദിന ഉപവാസം നടത്തുന്നത്. വൈകിട്ട് ഉപവാസം സമാപിക്കും.