തിരുവനന്തപുരം : തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നടൻ മോഹൻലാലുമായി കൂടിക്കാഴ്ച്ച നടത്തി. പദ്മഭൂഷൺ ബഹുമതി നേടിയ മോഹൻലാലിനെ കുമ്മനം അനുമോദിച്ചു.തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എല്ലാ ആശംസകളും ഉണ്ടെന്ന് മോഹൻ ലാൽ അറിയിച്ചു.
നേരത്തെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി കുമ്മനം രാജശേഖരൻ ജനം ടിവി സന്ദർശിച്ചു. ജീവനക്കാർക്കൊപ്പം അല്പസമയം ചിലവിട്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനത്തിനായി കേന്ദ്ര പ്രതിരോധ മന്തി നിർമ്മല സിതാ രാമൻ നാളെ വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തെത്തും.വൈകുന്നേരം പുത്തരിക്കണ്ടത്ത് നിർമലാ സീതാരാമൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.