കുവൈറ്റ് സിറ്റി – സയൻസ് ഇന്റർനാഷണൽ ഫോറം കുവൈറ്റും യൂണിമണി എക്സ്ചേഞ്ചും സംയുക്തമായി 2018-‘19 അധ്യയന വർഷത്തെ ‘സയൻസ് ഗാല’ സംഘടിപ്പിക്കുന്നു. ഏപ്രിൽ 12ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൽ വൈകിട്ട് 6 ന് നടക്കുന്ന പരിപാടിയില്‍ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി വൈസ് ചാൻസലർ പദ്മശ്രീ ഡോ. ഗണപതി ഡി. യാദവ് മുഖ്യാതിഥിയായി പങ്കെടുക്കും. ശാസ്ത്രപ്രതിഭ മത്സരവിജയികൾക്കും കുവൈറ്റ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സ് വിജയികൾക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വച്ച് നൽകും. 2018-’19 അധ്യയനവർഷത്തെ ശാസ്ത്രപ്രതിഭ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ച സ്കൂളിനുള്ള ‘ആചാര്യ ജെ. സി. ബോസ് പുരസ്കാരം’ ഭാരതീയവിദ്യാഭവൻ കുവൈറ്റിന് നൽകും. ചടങ്ങിൽ കുവൈറ്റ് യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് സയൻസിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോ.സൂസൻ അൽ-ബുസ്താൻ സംബന്ധിക്കും. ശാസ്ത്രപ്രതിഭകൾക്ക് ഡോ. ഗണപതിയുമായി സംവദിക്കാനുള്ള പ്രത്യേക അവസരവും അന്നേ ദിവസം രാവിലെ 9.30ന് സാൽമിയ ഐബിസ് ഹോട്ടലിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.