അബുദാബിയിലെ പ്രവാസി വീട്ടമ്മാർക്കിടയിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിക്ക് അനൂകൂലമായ തരംഗമാണ്. നിരവധി കാരണങ്ങളാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയെ പിന്തുണക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. ശബരിമല വിഷയത്തിൽ ബി.ജെ.പി സ്വീകരിച്ച നിലപാടിനാണ് പ്രവാസി വനിതകളിലെ വലിയൊരു ശതമാനത്തിന്റെ പിന്തുണ.സാധാരണ ജനങ്ങൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കിയ കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്നവരും വളരെയധികമുണ്ട്. പ്രവാസികൾക്കായി നടത്തിയ പ്രവർത്തനങ്ങൾ മൂലം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തുടരണമെന്ന് പറയുന്ന വീട്ടമ്മമാരും നിരവധിയാണ്