Kuwait

കിഴക്കിന്റെ വെനീസ് ഉത്സവ് -2019 മാർച്ച് 29 ന്

കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസ്സോസിയേഷൻ (അജപാക്‌ ) കിഴക്കിന്റെ വെനീസ് ഉത്സവ് -2019 മെഗാഷോ സംഘടിപ്പിക്കുന്നു.
അബ്ബാസിയ മെറീന ഹാളിൽ മാർച്ച് 29 ന് വെള്ളിയാഴ്ച വൈകിട്ടു 4 മണിമുതൽ

പരിപാടികൾ നടക്കുമെന്ന് ഭാ രവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചലച്ചിത്ര  ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മെഗാഷോയിൽ ചലചിത്ര പിന്നണിഗായിക സിത്താര കൃഷ്‌ണകുമാർ, ചലച്ചിത്ര പിന്നണിഗായകൻ നിരഞ്ജൻ സുരേഷ്, എന്നിവരുടെ ഗാനമേളയും ഉഷാ തൃശൂർ കുവൈറ്റ് പൊലിക നാട്ടുകൂട്ടത്തിന്റെ നാടൻപാട്ടും, കോമഡി രംഗത്തെ പ്രശ്സ്‌തരായ നസീർ സംക്രാന്തി, ഷിനോദ് മലയാറ്റൂർ, ജയദേവ് കലവൂർ എന്നിവർ നയിക്കുന്ന കോമഡി ഷോയും അരങ്ങേറും.
രാജീവ് നടുവിലേമുറി, സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല, തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, ജോൺസൺ .കെ .ജോൺ, കുര്യൻ തോമസ്, അജികുട്ടപ്പൻ എന്നിവർ വാർത്ത സമ്മേളനത്തിൽ
സംബന്ധിച്ചു

1 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close