കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന് കുവൈറ്റ് ഒന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ മെട്രോ മെഡിക്കല്‍ കെയര്‍ ‘കോഴിക്കോട് ഫെസ്റ്റ് 2019’ എന്ന പേരില്‍ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടുകൂടി അരങ്ങേറി. ജനറല്‍ കണ്‍വീനര്‍ ഹമീദ് കേളോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഷൈജിത്ത് കെ അധ്യക്ഷം വഹിച്ചു. മറിയം അല്‍ കബന്ദി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൾ നജീബ് ടി കെ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. മലയില്‍ മൂസക്കോയ, ഭരതൻ ഇ സി, മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, അൽമുല്ല എക്സ്ചേഞ്ച് മാനേജർ പരേഷ് പഡിദാര്‍, കാലിക്കറ്റ് ലൈവ് പ്രതിനിധി നാസര്‍ പട്ടാമ്പി, മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രന്, മഹിളാവേദി സെക്രട്ടറി ഇന്ദിര രാധാകൃഷ്ണൻ, ട്രഷറർ ഹസീന റഫീഖ്, ബാലവേദി സെക്രട്ടറി ഹയ ഫാത്തിമ എന്നിവർ ചടങ്ങില്‍ സംസാരിച്ചു.
പരേഷ് പഡിദാറിന് സുവനീർ നൽകിക്കൊണ്ട് സുവനീർ കമ്മിറ്റി കൺവീനർ ഷാജി കെ വി, സ്പോൺസർഷിപ് കൺവീനർ നജ്മുദ്ധീൻ എന്നിവർ സുവനീർ പ്രകാശനം നിർവഹിച്ചു. ട്രഷറർ വിനീഷ് പി വി നന്ദി അറിയിച്ചു. തുടര്‍ന്ന് വൈഷ്ണവ് ഗിരീഷിന്റെയും സിന്ധു പ്രേംകുമാറിന്റെയും നിഹാസ് ഭാവനയുടെയും നേതൃത്വത്തിലുള്ള ഗാനമേള അരങ്ങേറി.