കുവൈറ്റ് സിറ്റി : കേഫാക് അന്തർജില്ലാ മത്സരങ്ങൾ സെമി ഫൈനൽ ലൈനപ്പായി. ഒമ്പതു ജില്ലകൾ തമ്മിൽ രണ്ടു ഗ്രൂപ്പായി, ലീഗ്ടിസ്ഥാനത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഗ്രൂപ്പ് എ യിൽ നിന്ന് തിരുവനന്തപുരവും കോഴിക്കോടും ഗ്രൂപ്പ് ബി യിൽ നിന്ന് തൃശൂരും, കണ്ണൂരും സെമിഫൈനലിലേക്കു അർഹത നേടി. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ തിരുവനന്തപുരം ഗ്രൂപ്പ് ബി യിലെ രണ്ടാംസ്ഥാനക്കാരായ കണ്ണൂരുമായും, ഗ്രൂപ്പ് ബി യിലെ ഒന്നാം സ്ഥാനക്കാരായ തൃശൂരും, ഗ്രൂപ്പ് എ യിലെ രണ്ടാംസ്ഥാനക്കാരായ കോഴിക്കോടുമായും ഏറ്റുമുട്ടും, അന്തർജില്ലാ മാസ്റ്റേഴ്സ് സെമിഫൈനൽ മത്സരത്തിൽ കോഴിക്കോടും മലപ്പുറവും തമ്മിലും , തൃശൂരും എറണാംകുളവും തമ്മിലും ഏറ്റുമുട്ടും . മത്സരങ്ങൾ വൈകിട്ട് നാലു മുതൽ ആരംഭിക്കുമെന്നും സെമി ഫൈനലുകൾക്കുള്ള ഒരുക്കങ്ങെളെല്ലാം പൂർത്തിയായതായും കെഫാക് ഭാരാവാഹികൾ അറിയിച്ചു.