ന്യൂഡൽഹി: തെലങ്കാന രാഷ്ട്രസമിതി എംപി എ പി ജിതേന്ദർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം.
നിലവിൽ തെലങ്കാനയിലെ മഹബൂബ്നഗർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ സ്ഥാനാർത്ഥിയാണ് റെഡ്ഡി.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിജെപിയിൽ ചേരാനുള്ള ജിതേന്ദർ റെഡ്ഡിയുടെ തീരുമാനം തെലങ്കാന മുഖ്യമന്ത്രിയും ടി ആർ എസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന് തിരിച്ചടിയാണ്.