ദമാം : ഇന്ത്യൻ ഓവർസീസ് ഫോറം – എൻ ആർ ഐ സെൽ ജനറല്‍ കൺവെൻഷനും NAMO AGAIN 2019 ലോക്സഭ ഇലക്ഷന് ക്യാമ്പയിനും ബിജെപി കേരള സ്റ്റേറ്റ് ഘടകം മുൻ പ്രസിഡന്റും തിരുവനന്തപുരം ലോകസഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയുമായ ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിലൂടെ ഭാരതത്തെ ലോകത്തിലെ തന്നെ മഹാശക്തി ആക്കി മാറ്റിയ പ്രധാന മന്ത്രി നരേന്ദ്രമോദി സര്‍ക്കാറിനെ 2019 ല്‍ വീണ്ടും തിരഞ്ഞെടുക്കാന്‍ പ്രവാസികളുടെ ഭാഗത്തു നിന്നുള്ള പ്രചാരണം വളരെ അധികം പ്രചോദനം നൽകുന്നതാണ് എന്ന് ശ്രീ കുമ്മനം അഭിപ്രായപ്പെട്ടു. സൗദി അറേബ്യായയിൽ ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ഇന്ത്യൻ ഓവർസീസ് ഫോറത്തിന്റെ പ്രവാസ മേഖലയിലെ പ്രചരണ പ്രവര്‍ത്തനത്തെ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നതായി ശ്രീ കുമ്മനം പറഞ്ഞു.
പതിനാറ് സംസ്ഥാനങ്ങള്‍ ഭരിക്കുകയും ആറോളം സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷമായും പ്രവര്‍ത്തിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്ത്വം കൊടുക്കുന്ന ദേശീയ ജനാധിപത്യ സഖ്യം മികച്ച വിജയം നേടി 2019ല്‍ അധികാരത്തില്‍ എത്തുമെന്നും അതിനു വേണ്ടി പ്രവാസികളായ എല്ലാ അനുഭാവികളും നിസ്തുലമായ പ്രചാരണ പ്രവർത്തനത്തിൽ ഏർപ്പെടണം എന്നും എൻ ആർ ഐ സെൽ ഗോളബൽ കൺവീനർ ശ്രീ ഹരികുമാർ അഭിപ്രായപ്പെട്ടു.
ഐ ഒ എഫ് (IOF) ദമ്മാം പ്രൊവിൻസ് പ്രസിഡന്റ് ശ്രീ പ്രസാദ് ഓച്ചിറ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറല്‍ സെക്രട്ടറി ഷിജിൽ ഐ ഒ എഫ് ഈസ്റ്റേൺ പ്രൊവിൻസിന്റെ പ്രവർത്തന റിപ്പോട്ട് അവതരിപ്പിച്ചു ഈസ്റ്റേൺ പ്രൊവിൻസ് കൺവീനർ ശ്രീ വേണുഗോപാൽ സേവാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ മുഖ്യ അഥിതി ആയിരുന്ന, തെലുങ്കാന മൈനോറിറ്റി മോർച്ച വൈസ് പ്രസിഡന്റും ഐ ഒ എഫ് ജിദ്ധ രക്ഷാധികാരി കൂടി ആയ ശ്രീ ഷൗകത് ഖാൻ NAMO AGAIN 2019 കാംപയ്ന് നമോ ടീ ഷര്‍ട്ട് പ്രകാശനം ചെയ്തു
തുടര്‍ന്ന് ഐ ഒ എഫ് കർണാടക ഭാരവാഹികളുടെ കമ്മിറ്റി രൂപീകരണവും നടന്നു, ഈ തിരെഞ്ഞെടുപ്പിൽ ബിജെപി ഗവർണ്മെന്റിനെ അധികാരത്തിലെത്തിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ കർണാടക സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ നരേന്ദ്ര . ഷെട്ടി യും ഗോപാൽ ഷെട്ടിയും അഹ്വാനം ചെയ്തു,
യോഗത്തിൽ മുഖ്യ ക്ഷണിതാക്കളായിരുന്ന ഐ ഒ എഫ് നാഷണൽ കൺവീനർ ശ്രീ സജീവ് കായംകുളം, നാഷണൽ പ്രസിഡണ്ട് ശ്രീ ബാബു കല്ലുമല എന്നിവർ മുഖ്യ പ്രഭാഷണവും നാഷണൽ ജനറൽ സെക്രട്ടറി ശ്രീ ശശിധരൻ NC ആശംസ പ്രസംഗവും നടത്തി. ഐ ഒ എഫ് ഭാരവാഹികളായ ഗിരീഷ് കുമാർ, ഉണ്ണികൃഷ്ണൻ ശ്യാമളൻ എന്നിവർ നേതൃത്ത്വം നൽകിയ ‘ യോഗത്തിൽ ശ്രീ ദിനകരൻ നന്ദി
പ്രകാശനം നടത്തി, ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.