കുവൈറ്റ് സിറ്റി – ഫോക്കസ് കുവൈറ്റിന്റെ പതിമൂന്നാമത് വാർഷിക സമ്മേളനം അബ്ബാസിയ കലാ സെന്റെറിൽ നടന്നു. കുവൈറ്റിലെ വിവിധ മേഖലകളിലെ പതിനാറ് യൂണിറ്റ് പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിനു പ്രസിഡന്റ് റോയ് എബ്രഹാം അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് സൈമൺ ബേബി സ്വാഗതവും ജോയിന്റ് സെക്രട്ടറി അബ്ദു സലിം അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടു ജനറൽ സെക്രട്ടറി എം.എന്. സലിം, സാന്പത്തിക റിപ്പോർട്ട് ട്രഷറർ എം.ടി. ജോസഫ്, വെൽഫയർ റിപ്പോർട്ട് കൺവീനർ മുകേഷ് കാരയിലും അവതരിപ്പിച്ചു. തുടർന്ന് പുതിയ വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പു ഓഡിറ്റർമാരായ ഷാജൂ എം.ജോസ്, രാജീവ് സി.ആർ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .പുതിയ ഭാരവാഹികൾ സമ്മേളനത്തെ അഭിസംബോധന ചെയ്തു.