അബുദാബിയിലെ അംഗീകൃത സംഘടനയായ കേരളാ സോഷ്യൽ സെന്റർ വാർഷിക ജനറൽ ബോഡി ചേർന്ന് അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജിത് കുമാർ വാർഷിക റിപ്പോർട്ടും ഖജാൻജി ബഷീർ ഷംനാദ് വരവ് ചെലവ് കണക്കുകളും ബജറ്റും ഇന്റേണൽ ഓഡിറ്റർ അഡ്വ. സലീം ചോലമുഖത്ത് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.തുടർന്ന് 2019-20 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു സാമൂഹ്യ വികസന മന്ത്രാലയം പ്രതിനിധി അഹമ്മദ് ഹുസൈൻ അമീന്റെ സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ എ.കെ. ബീരാൻ കുട്ടി (പ്രസിഡന്റ്), ചന്ദ്രശേഖരൻ (വൈസ് പ്രസിഡന്റ്), ബിജിത് കുമാർ (ജനറൽ സെക്രട്ടറി), നികേഷ് വലിയ വളപ്പിൽ (ട്രഷറർ), ഗോവിന്ദൻ നമ്പൂതിരി (ഓഡിറ്റർ), ശാന്ത കുമാർ (അസിസ്റ്റന്റ് ഓഡിറ്റർ), നിർമ്മൽ തോമസ്, ശശികുമാർ, ഹാരിസ് സിഎംപി, അബ്ദുൽ ഗഫൂർ എ.പി, അരുൺ കൃഷ്ണൻ, അർപ്പിത് തമ്പി, റജീദ് പിപി, ഫൈസൽ, സതീശൻ കാട്ടിലകത്ത്, കെ.കെ ശ്രീവത്സൻ പിലിക്കോട് , (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. വരണാധികാരി അഡ്വ. സലീം ചോലമുഖത്ത് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി രൂപേഷ് രാജ് നന്ദി പറഞ്ഞു.
—