India

പ്രതിരോധത്തിന് കരുത്തുപകരാൻ എമിസാറ്റുമായി നാളെ പിഎസ്‌എൽവി സി-45 പറന്നുയരും

ചെന്നൈ : ഇന്ത്യൻ പ്രതിരോധത്തിനു കരുത്തുപകരുന്ന എമിസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നാളെ. രാവിലെ 9:45 ന് എമിസാറ്റിനെ വഹിച്ചു കൊണ്ട് പി.എസ്.എൽ.വി സി-45 പറന്നുയരും.436 കിലോഗ്രാമാണ് ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റ് അഥവാ എമിസാറ്റിന്റെ ഭാരം.

763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേിച്ചതിന് ശേഷം പിഎസ്എല്‍വി റോക്കറ്റ് 504 കിലോമീറ്റര്‍ ഉയരത്തിലേയ്ക്ക് കൊണ്ടുവരും ഇവിടെയാണ് ബാക്കി 28 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. തുടർന്ന് 485 കിലോമീറ്റര്‍ ഉയരത്തിലേക്ക് താഴ്ന്ന് മൂന്ന് പരീക്ഷണ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.

കൗടില്യ എന്ന പേരിൽ രഹസ്യമായായിരുന്നു ഉപഗ്രഹത്തിന്റെ നിർമാണം. ഡിഫൻസ് ഇലക്ട്രോണിക് റിസർച്ച് ലാബിലായിരുന്നു നിർമാണം നടന്നത്. അതിർത്തികളിൽ ഉള്ള ശത്രു രാജ്യങ്ങളുടെ റഡാറുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയെടുത്ത് നൽകാനും കഴിയുന്ന എമിസാറ്റ് തീർത്തും പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്.

മിഷൻ ശക്തിയെന്ന പേരിൽ ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. ഇത്തരം പരീക്ഷണം നടത്തിയ ലോകത്തെ നാലാമത്തെ മാത്രം രാജ്യമാണ്‌ ഇന്ത്യ. ജൂലായോടെ പ്രതിരോധ ആവശ്യങ്ങൾക്കായി രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുമെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിട്ടുണ്ട്.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close