ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാ സേന 4 ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ ലാസിപ്പോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടിയത്.
പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജമ്മുകശ്മീരിലെ വിവിധ മേഖലകളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ദിവസം മുന്‍പ് അനന്ത്നാഗ് ജില്ലയിലെ തനിഗാവ ഗ്രാമത്തില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടുിയിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ ജമ്മുകശ്മീരിലെ ബുഡ്ഗാം, ഷോപ്പിയാന്‍ എന്നിവിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചിരുന്നു.
ഇവരുടെ പക്കല്‍ നിന്നും നിരവധി ആയുധശേഖരവും കണ്ടെടുത്തിരുന്നു.