കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ 1996 പ്രീ ഡിഗ്രി ബാച്ചിന്റെ ഒത്തുചേരൽ അബുദാബിയിൽ നടന്നു. കോർണിഷ് ഹെറിറ്റേജ് പാർക്കിലായിരുന്നു സംഗമം. 22 വർഷത്തിനുശേഷമാണ് വിദ്യാർഥികൾ ഒത്തുചേർന്നത്. ആഗസ്ത് 18ന് സർ സയ്യിദ് കോളേജിൽവെച്ച് വിപുലമായ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.പരിപാടിയുടെ ഭാഗമായി ആദ്യകാല അധ്യാപകരെ ആദരിക്കും.കൂടാതെ കോളേജിലെ മിടുക്കരായ വിദ്യാർഥികൾക്ക് അനുമോദനങ്ങൾ നൽകാനും നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനും തീരുമാനിച്ചു. എല്ലാ വർഷവും കോളേജിൽവച്ച് സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട് . കെ.പി സിദ്ദീഖ്, ഇർഷാദ് പള്ളിക്കുന്ന്, തൻവീർ തളിമ്പറമ്പ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.