പട്ന: രാജ്യം ഭരിക്കേണ്ടത് നരേന്ദ്രമോദി തന്നെ… കനയ്യകുമാറിന്റെ മണ്ഡലമായ ബീഹാറിലെ ബേഗുസരായി മണ്ഡലത്തിലെ പൊതു വികാരം ഇതാണ്. ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തില്‍ പര്യടനം നടത്തിയ കനയ്യകുമാറിന് ജനങ്ങള്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.
രംഗം നിരീക്ഷിച്ച മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ പണ്ഡിത കനയ്യകുമാറിന്റെ പര്യടന ശേഷം ഉയര്‍ന്ന് കേട്ട അഭിപ്രായമാണ് രാജ്യം ഭരിക്കേണ്ടത് നരേന്ദ്രമോദി തന്നെ എന്നത്…
കനയ്യകുമാറിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന് വേണ്ടി ആരവങ്ങള്‍ ഉയര്‍ത്തുകയും മടങ്ങിയപ്പോള്‍ മറിച്ചൊരു വികാരം ഉയരുകയും ചെയ്തതിനാല്‍ പ്രദേശ വാസികളോട് നേരിട്ട് തന്നെ കാര്യമന്വേഷിക്കാന്‍ രാഹുല്‍ തീരുമാനിച്ചു. പക്ഷേ, ജനങ്ങളുടെ നിലപാട് വ്യക്തമായിരുന്നു. രാജ്യം ഭരിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. നരേന്ദ്രമോദി രാജ്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. അതിനാല്‍ മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണം. കോണ്‍ഗ്രസ് പാകിസ്ഥാനെയാണ് പിന്തുണയ്ക്കുന്നതെന്നും അഭിപ്രായമുയര്‍ന്നു.
അതേസമയം, എന്തുകൊണ്ടാണ് കനയ്യകുമാറിന് ഹൃദ്യമായ വരവേല്പ് നല്‍കിയതെന്ന രാഹുലിന്റെ ചോദ്യത്തിന് കനയ്യകുമാര്‍ തങ്ങളുടെ അതിഥിയാണെന്നും അതിഥികളെ സ്വീകരിക്കുക തങ്ങളുടെ മര്യാദയാണെന്നും ആരു വന്നാലും തങ്ങള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ബേഗുസരായില്‍ ഇടതുപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്.
The post-Pulwama complexities of these elections: on April 2, @kanhaiyakumar stopped in a village in Begusarai to speak to a group of people waiting for him with garlands. A minute after Kanhaiya left, same people told me they will vote for @narendramodi – I asked them why: pic.twitter.com/XPmarM4mXO
— Rahul Pandita (@rahulpandita) April 4, 2019