അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് പുരസ്കാരം. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. രാജാക്കന്മാര്, രാഷ്ട്രത്തലവന്മാര് തുടങ്ങിയവര്‍ക്ക് നല്കുന്ന ബഹുമതിയാണിത്.
യു.എ.ഇ ഇന്ത്യാ ബന്ധം ശക്തമാക്കുന്നതിന് കൈക്കൊണ്ട നിലപാടുകള്‍ മാനിച്ചാണ് ഈ തീരുമാനമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ട്വീറ്റ് ചെയ്തു.
മോദി തന്റെ ‘ഉറ്റ സുഹൃത്ത്’ എന്നാണ് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചത്.
We have historical and comprehensive strategic ties with India, reinforced by the pivotal role of my dear friend, Prime Minister Narendra Modi, who gave these relations a big boost. In appreciation of his efforts, the UAE President grants him the Zayed Medal.
— محمد بن زايد (@MohamedBinZayed) April 4, 2019
2015ല്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശന ശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തമായിരുന്നു. 2017 ലെ റിപ്പബ്ലിക് ദിനത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ ഇന്ത്യയുടെ വിശിഷ്ടാതിഥിയുമായിരുന്നു.
ബഹുമതിലഭിച്ചതില് രാജ്യത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചു.
കേന്ദ്ര മന്ത്രിമാരായ രവി ശങ്കര്‍ പ്രസാദ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവര്‍ പ്രധാനമന്ത്രിയുടെ നേട്ടത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തു.