ലഖ്നൗ : ഗോരഖ്പൂർ എം.പി പ്രവീൺ നിഷാദ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ജെപി നഡ്ഡയാണ് പ്രവീൺ നിഷാദിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. നിഷാദ് പാർട്ടി നേരത്തെ എൻ.ഡി.എയിൽ ചേർന്നിരുന്നു.
കഴിഞ്ഞ ഗോരഖ്പൂർ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ പിന്തുണച്ച സ്ഥാനാർത്ഥിയായിരുന്ന പ്രവീൺ നിഷാദ് ആണ് വിജയിച്ചത്. 26,000 വോട്ടിനായിരുന്നു വിജയം.
നിഷാദ് പാർട്ടി എൻ.ഡി.എയിൽ ചേർന്നത് മഹാഗഡ്ബന്ധന് തിരിച്ചടിയായിരുന്നു. നിഷാദ് പാർട്ടി മഹാഗഡ്ബന്ധനൊപ്പമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു നിഷാദ് പാർട്ടിയുടെ എൻ.ഡി.എ പ്രവേശനം.
മഹാഗഡ്ബന്ധൻ സ്ഥാനാർത്ഥിയായി നിന്ന് വിജയിച്ച പ്രവീൺ നിഷാദ് കൂടി ബിജെപിയിൽ ചേർന്നതോടെ തിരിച്ചടി പൂർണമായി.