UAE

അബുദാബി ഡ്യൂട്ടി ഫ്രീ ബംബർ സമ്മാന വിജയി തീർത്ഥാടനത്തിൽ.

രവീന്ദ്ര ബോലൂറാണ് പതിനെട്ട് കോടിയിലധികം ഇന്ത്യൻ രൂപക്കർഹനായ ഭാഗ്യശാലി. നാട്ടിലേക്കുള്ള യാത്രയിൽ കൗണ്ടറിൽ നേരിട്ടെത്തി വാങ്ങിയ നമ്പർ ‘085524’ എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരുകോടി ദിർഹം സമ്മാനം അദ്ദേഹത്തിന് ലഭിച്ചത്. മഹാരാഷ്ട്രയിലെ സിർദി ആശ്രമത്തിൽ തീർത്ഥാടനത്തിലാണ്  മംഗലാപുരം സ്വദേശിയായ അദ്ദേഹമിപ്പോൾ. നറുക്കെടുപ്പ് കഴിഞ്ഞയുടൻ അദ്ദേഹത്തെ ടെലിഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ സംഘാടകർക്ക് കഴിഞ്ഞില്ല. നാട്ടിലെ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്ത മകൾ പിന്നീട് വിളിക്കു എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. വീണ്ടും വിളിച്ച് ഏറെ സന്തോഷം പകരുന്ന കാര്യമാണ് പറയാനുള്ളതെന്ന് പറഞ്ഞപ്പോഴും ‘നാളെ വിളിക്കു, ഇതേക്കുറിച്ച് അദ്ദേഹത്തോട് പറയാം’ എന്നാണ് മകൾ പറഞ്ഞതെന്ന് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥർ റിച്ചാഡ് പറഞ്ഞു. വിവരങ്ങൾ അറിഞ്ഞ ശേഷം അബുദാബിയിലെ അദ്ധേഹത്തിന്റെ സുഹൃത്തുക്കൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഏപ്രിൽ 27 ന് ആണ് അദ്ദേഹം മടങ്ങിവരിക. പത്ത് വിജയികളിൽ അഞ്ചുപേരും ഇന്ത്യക്കാരാണ്. ഫിലിപ്പൈൻസ്, നേപ്പാൾ, പാക്കിസ്ഥാൻ, യു.എ.ഇ, ജോർദാൻ എന്നീ രാജ്യക്കാരും പത്ത് വിജയികളിൽ ഉൾപ്പെടും.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close